റിക്കാ​ർ​ഡ് സൃഷ്ടിച്ച് ര​ക്ത​ദാ​ന​ ക്യാ​ന്പ്
Monday, December 10, 2018 12:44 AM IST
വെ​ള്ള​മു​ണ്ട: ജി​ല്ല​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പു​ക​ളി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന ര​ക്ത​ത്തി​ന്‍റെ അ​ള​വി​ൽ റെ​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചു കൊ​ണ്ട് ത​രു​വ​ണ​യി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ്. ര​ക്ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ് ത​രു​വ​ണ പ​ള്ളി​യാ​ൽ കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ക്യാ​ന്പി​ൽ മു​ൻ റിക്കാ​ർ​ഡു​ക​ൾ മ​റി​ക​ട​ന്ന​ത്.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വ​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും ന​ട​ത്തു​ന്ന ര​ക​ത​ദാ​ന ക്യാ​ന്പു​ക​ളി​ൽ നി​ന്നും ഒ​രു ദി​വ​സം ശേ​ഖ​രി​ക്കു​ന്ന ര​ക്ത​ത്തി​ന്‍റെ അ​ള​വ് ശ​രാ​ശ​രി 80 യൂ​ണി​റ്റാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ത്തി​നി​ടെ ഒ​രു ദി​വ​സം ല​ഭി​ച്ച ഏ​റ്റ​വും കൂ​ടി​യ അ​ള​വ് ര​ക്തം 85 യൂ​ണി​റ്റാ​യി​രു​ന്നു.
എ​ന്നാ​ൽ ത​രു​വ​ണ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ 106 പേ​രു​ടെ ര​ക്തം ശേ​ഖ​രി​ച്ചു. ഈ ​മാ​സാ​വ​സാ​നം ന​ട​ത്തു​ന്ന പ​ള്ളി​യാ​ൽ കു​ടും​ബ സം​ഗ​മ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
പ​ള്ളി​യാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്ക് ചു​മ​ത​ല​യു​ള്ള ഡോ.​ഷെ​റി​ൻ, മേ​രി, ഡോ.​നൗ​ഷാ​ദ്, ഇ​ബ്രാ​ഹിം, നാ​സ​ർ, അ​ബൂ​ബ​ക്ക​ർ, മൊ​യ്തൂ​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.