റോ​ഡു​പ​ണി​ക്ക് എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സ്: അഞ്ച് യുവാക്കൾ അറസ്റ്റിൽ
Monday, December 10, 2018 1:06 AM IST
വെ​ള്ള​റ​ട: വാ​ഴി​ച്ച​ലി​ന് സ​മീ​പം റോ​ഡു​പ​ണി​ക്ക് വെ​ള്ളം കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ആ​റ്റൂ​ര്‍ പ്ലാം​പ​ഴി​ഞ്ഞി പ്ര​ശാ​ന്ത് വി​ലാ​സ​ത്തി​ല്‍ വി​ഷ്ണു​പ്ര​ശാ​ന്ത്, ശാ​ന്ത​റ​ത്ത​ല​യ്ക്ക​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജാ​ക്കി​യെ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ല്‍, ശ്രീ​നി​വി​ലാ​സം വീ​ട്ടി​ല്‍ ചി​പ്പ​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന സു​ധീ​ഷ്, ആ​റ്റൂ​ര്‍ ദേ​ശ​ത്ത് വ​ലി​യ മ​ണ്ണ​ടി തോ​ട്ട​ത്തി​ല്‍ ല​തി​കാ വി​ലാ​സ​ത്തി​ല്‍ ഷാ​നു​ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഴി​ച്ച​ല്‍ പെ​രും തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ വി​ജ​യ​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളേ ആ​ര്യ​ന്‍​കോ​ട് എ​സ്ഐ സൈ​ജു, എ​എ​സ്ഐ അ​നി​ല്‍​കു​മാ​ര്‍, പ്ര​സാ​ദ്, ശ​ശി​കു​മാ​ര്‍, സി​ജു, ര​തീ​ഷ്, പ്ര​ദീ​പ്, ഷി​ബു, ബി​ജു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളേ പി​ടി​കൂ​ടി​യ​ത്.