അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി​യാ​കു​ന്നു
Monday, January 14, 2019 9:22 PM IST
അ​ടി​മാ​ലി: താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​തീ​ക്ഷ​യേ​കു​ന്നു. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

ദേ​വി​കു​ളം താ​ലൂ​ക്കി​നു​പു​റ​മെ ഉ​ടു​ന്പ​ൻ​ചോ​ല, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ളും ഈ ​ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തോ​ടെ കാ​ർ​ഡി​യോ​ള​ജി, നെ​ഫ്റോ​ള​ജി, കാ​ത്ത് ലാ​ബ്്, ഐ​സി​യു തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ല​ഭി​ക്കും.

ഇ​തി​നാ​യി ഏ​ഴു​കോ​ടി​യോ​ളം രൂ​പ മു​ട​ക്കി പു​തി​യ കെ​ട്ടി​ട​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കും. ഈ ​മാ​സം പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലാ​ക്കി ഉ​യ​ർ​ത്തി ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി ഇ​ടു​ക്കി​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ലെ​ത്തും.

ശ​രാ​ശ​രി 1100-നു​മു​ക​ളി​ൽ രോ​ഗി​ക​ളാ​ണ് ഈ ​ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ദി​വ​സ​വും എ​ത്തു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. 12 സ്റ്റാ​ഫ് ന​ഴ്സു​മാ​രി​ൽ ഒ​പി, ഓ​പ്പ​റേ​ഷ​ൻ, ലേ​ബ​ർ റൂം, ​അ​ത്യാ​ഹി​ത വാ​ർ​ഡു​ക​ളി​ലേ​ക്ക് പ​ല​രും മാ​റു​ന്പോ​ൾ അ​ഞ്ചു വാ​ർ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ വാ​ർ​ഡി​ൽ ഡ്യു​ട്ടി​ക്ക് ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത​തും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ക്കു​ന്നു​ണ്ട്.

ഒ​രു​മാ​സം ശ​രാ​ശ​രി 140 കു​ട്ടി​ക​ൾ ഈ ​ആ​ശു​പ​ത്രി​യി​ൽ പി​റ​ക്കു​ന്നു​ണ്ട്. 200-നു​മു​ക​ളി​ൽ ഓ​പ്പ​റേ​ഷ​നും ന​ട​ക്കു​ന്നു. എ​ന്നാ​ൽ, സൂ​പ്ര​ണ്ടി​നെ​യോ ലോ ​സെ​ക്ര​ട്ട​റി​യേ​യോ ഇ​വി​ടെ നി​യ​മി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തി​നു​പു​റ​മെ മ​ച്ചി​പ്ലാ​വി​ൽ തു​ട​ങ്ങു​ന്ന അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഈ ​ആ​ശു​പ​ത്രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്. അ​വി​ടെ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. 1988-ൽ 66 ​ബെ​ഡു​ക​ളോ​ടെ ക​മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്തി​യ ആ​ശു​പ​ത്രി 2008-ലാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യ​ത്. ഇ​വി​ടെ ബ്ല​ഡ്ബാ​ങ്ക് അ​നു​വ​ദി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. 2014-ൽ ​കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ഏ​ഴു​കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് നാ​ലു​നി​ല​ക​ളി​ൽ മ​ന്ദി​രം പ​ണി​യു​ക​യും ചെ​യ്തു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടി​ല്ല. 106 കി​ട​ക്ക​ക​ളു​ള്ള ഈ ​ആ​ശു​പ​ത്രി​യി​ൽ 150 രോ​ഗി​ക​ളാ​ണ് അ​ഡ്മി​റ്റു​ള്ള​ത്.