ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന​ക​വാ​ടം പോ​സ്റ്റ​ർ ഒ​ട്ടി​ച്ചു വി​കൃ​ത​മാ​ക്കി
Monday, January 14, 2019 9:23 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന​ക​വാ​ടം പോ​സ്റ്റ​റൊ​ട്ടി​ച്ച് വി​കൃ​ത​മാ​ക്കി. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ​യും പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ചാ​ണ് വി​കൃ​ത​മാ​ക്കി​യ​ത്.

ഗ​വ​ണ്‍​മെ​ന്‍റ് ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പു​തി​യ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ക്ക​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ന്പാ​ണ് പ്ര​വേ​ശ​ന​ക​വാ​ടം പു​തു​ക്കി​പ്പ​ണി​ത​ത്. മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ശ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ​മു​ട​ക്കി ടൈ​ൽ​സും പ​തി​പ്പി​ച്ചി​രു​ന്നു.

സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ചു​വ​രി​ലും മ​തി​ലു​ക​ളി​ലും പോ​സ്റ്റ​റു​ക​ൾ സ്ഥി​ര​മാ​യി പ​തി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യും പ​രി​സ​ര​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തു മാ​നി​ച്ചാ​ണ് ഇ​തു​വ​രെ​യും പോ​സ്റ്റ​റു​ക​ളോ പ​ര​സ്യ​ബോ​ർ​ഡു​ക​ളോ ഒ​ന്നും ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ​തി​പ്പി​ക്കാ​തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സ​ർ​വീ​സ് സം​ഘ​ട​ന​യാ​ണ് ആ​ദ്യം പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് പി​റ്റേ​ന്നു​മു​ത​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രെ​ത്തി വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച് പ്ര​വേ​ശ​ന​ക​വാ​ടം വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.