ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 80 ഡോ​ക്ട​ർ​മാ​ർ സ​മ്മ​ത​പ​ത്രം ന​ൽ​കി
Tuesday, January 15, 2019 10:35 PM IST
ചെ​റു​തോ​ണി : ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് 80 ഡോ​ക്ട​ർ​മാ​ർ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​താ​യി ജോ​യ്സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.
99 ഡോ​ക്ട​ർ​മാ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​ദ്യ വ​ർ​ഷ​ത്തേ​യ്ക്ക് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 28 ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നും ഇ​ടു​ക്കി​യി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​ണ് സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത്.
ഇ​പ്പോ​ൾ സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടു​ള്ള 80 പേ​രി​ൽ 50 പേ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രും 30 പേ​ർ ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. 175 സ്റ്റാ​ഫ് ന​ഴ്സു​മാ​രെ​യും 100 പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും ഉ​ട​ൻ നി​യ​മി​ക്കും.
175 സ്റ്റാ​ഫ് ന​ഴ്സു​മാ​രെ ആ​വ​ശ്യ​മു​ള്ള​തി​ൽ 60 പേ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി വി​ന്യ​സി​പ്പി​ക്കു​ക​യാ​ണ്. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.
പു​തു​താ​യി നി​ർ​മി​ച്ച ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ലെ ഒ​ന്നാം ബ്ലോ​ക്കി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഒ​പി​യും 20നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു. മ​ന്ത്രി എം.​എം. മ​ണി​യു​മാ​യി​ച​ർ​ച്ച ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് വാ​ഴ​ത്തോ​പ്പി​ലു​ള്ള കെ ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഒ​രു വ​ർ​ഷ​ത്തേ​യ്ക്ക് അ​നു​വ​ദി​ക്കാ​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. 105 കോ​ടി രൂ​പ ചെ​ല​വു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സ് നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന ഉ​ട​ൻ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​മ​സ സൗ​ക​ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.