ക​ഥ​വ​ര​ന്പ​ത്തൂ​ടെ അ​മ്മ​മാ​ർ
Tuesday, January 15, 2019 11:00 PM IST
നെന്മാ​റ: അ​മ്മ​മാ​രും വീ​ട്ടി​ലും സ്കൂ​ളി​ലും ക​ഥ​ക​ൾ പ​റ​യ​ണം. അ​മ്മൂ​മ്മ​ക്ക​ഥ​ക​ളി​ലൂ​ടെ വ​ള​ർ​ന്ന ഒ​രു ത​ല​മു​റ​യി​ൽ​നി​ന്നും മാ​റി മൊ​ബൈ​ൽ സം​സ്കാ​ര​ത്തി​ലേ​ക്കു മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്ന ന്യൂ​ജെ​ൻ ത​ല​മു​റ​ക​ളി​ലെ അ​ക്ര​മ​വാ​സ​ന​ക​ളും മാ​ന​വി​ക ന​വോ​ത്ഥാ​ന മൂ​ല്യ​ത്ത​ക​ർ​ച്ച​ക​ളും ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​ത്ത അ​മ്മ​മാ​ർ​ക്കാ​യി ക​ഥ​പ​റ​ച്ചി​ൽ ശി​ല്പ​ശാ​ല ന​ട​ത്തി. വി​ദ്യാ​ല​യ​ത്തി​ന്‍റെ ത​ന​ത് പ​രി​പാ​ടി​യാ​യ അ​മ്മ​ക്കൂ​ട്ട് സ​മ​ഗ്ര പ്രീ ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ഥ​വ​ര​ന്പ​ത്തൂ​ടെ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ എം.​കൃ​ഷ്ണ​ദാ​സ് കാ​രാ​ക്കു​റു​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ഹാ​റൂ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.