ഏകദിന ബോധവത്കരണം
Tuesday, January 15, 2019 11:00 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നെ​ഹ്റു യു​വ കേ​ന്ദ്ര, ഈ​യ്യ​ന്പ​ലം ന്യൂ ​ബ്ര​ദേ​ഴ്സ് ആ​ർ​ട്സ് ആ​ന്‍റെ സ്പോ​ർ​ട്സ് ക്ല​ബ്ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജന്മദി​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​ക​ദി​ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ഓ​മ​ന​ക്കു​ട്ട​ൻ മാ​സ്റ്റ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് ഗു​പ്ത, ഹ​രി​ദാ​സ​ൻ, അ​നൂ​പ്.​ഇ, എ.​അ​നീ​ഷ് ത പ്ര​സം​ഗി​ച്ചു. അ​ബ്ദൂ​ൾ റ​ഹീം ക്ലാ​സ് ന​യി​ച്ചു.

ക​ലാ​പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

പാ​ല​ക്കാ​ട്: സാം​സ്കാ​രി​ക വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ക​ലാ​പ​ഠ​ന​ത്തി​ന് ക​ലാ​ക്കാ​രന്മാർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഥ​ക​ളി, ചു​ട്ടി, ചി​ത്ര​ക്ക​ല, വാ​യ്പ്പാ​ട്ട്, ശാ​സ്ത്രീ​യ സം​ഗീ​തം, ക​ണ്യാ​ർ​ക്ക​ളി, നാ​ട​ൻ​പ്പാ​ട്ട്, തി​രു​വാ​തി​ര​ക​ളി എ​ന്നീ നൃ​ത്ത​സം​ഗീ​ത പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്. ഫോ​ണ്‍: 7025238998, 9544885336.