സ്ഥാ​യി​യാ​യ പാ​ർ​പ്പി​ട നി​ർ​മാ​ണ രീ​തി​ക​ൾ അ​വ​ലം​ബി​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Wednesday, January 16, 2019 10:17 PM IST
ഇ​ടു​ക്കി: പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ർ​മാ​ണ​ത്തി​ലൂ​ടെ ഏ​വ​ർ​ക്കും സ്ഥാ​യി​യാ​യ പാ​ർ​പ്പി​ടം വേ​ണ​മെ​ന്നും നി​ർ​മാ​ണ രീ​തി​ക​ൾ ഏ​കീ​ക​രി​ച്ച് ന​ട​ത്ത​ണ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ. സം​സ്ഥാ​ന സ​ർ​ക്കാ​രും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും യു​എ​ൻ​ഡി​പി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള​യും സെ​മി​നാ​റും ചെ​റു​തോ​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ദി​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ഒ​ത്തൊ​രു​മി​ച്ച് നി​ന്ന​തു​പോ​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ ന​വ​കേ​ര​ളം സാ​ധ്യ​മാ​ക്കാ​മെ​ന്നും സാ​ധാ​ര​ണ സ്വീ​ക​രി​ക്കാ​റു​ള്ള വീ​ട് നി​ർ​മാ​ണ രീ​തി​ക​ൾ ഉ​പേ​ക്ഷി​ച്ച് ദു​ര​ന്ത​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, കു​ടും​ബ​ശ്രീ, ഹാ​ബി​റ്റാ​റ്റ്, ശു​ചി​ത്വ​മി​ഷ​ൻ, എ​ഫ്ആ​ർ​ബി​എ​ൽ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും യു​എ​ൻ​ഡി​പി​യു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ മാ​തൃ​ക​ക​ളും അ​വ​ലം​ബ​രീ​തി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ജ​ലാ​ലു​ദീ​ൻ, യു​എ​ൻ​ഡി​പി സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​നി ജോ​ർ​ജ്, സി.​കെ.​അ​ബ്ദു​ൾ നൂ​ർ , ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍, കു​ടും​ബ​ശ്രീ എ​ഡി​എം​സി പി.​എ. ഷാ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റു​തോ​ണി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും.