കൊ​ട്ട​ക്ക​ന്പൂ​ർഭൂ​മി​ഇ​ട​പാ​ടി​ന് ത​ട​യി​ടാ​ൻ എം​പി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ന്നു - പി.​ടി. തോ​മ​സ്
Wednesday, January 16, 2019 10:18 PM IST
തൊ​ടു​പു​ഴ: കൊ​ട്ട​ക്ക​ന്പൂ​ർ ഭൂ​മി​ഇ​ട​പാ​ടി​ന് ത​ട​യി​ടാ​ൻ ജോ​യി​സ് ജോ​ർ​ജ് എം​പി ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി പി.​ടി. തോ​മ​സ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​മാ​യി ഹാ​ജ​രാ​കാ​ൻ മാ​റി​വ​ന്ന ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​മാ​ർ അ​ഞ്ച് പ്രാ​വ​ശ്യം അ​വ​സ​രം ന​ൽ​കി​യി​ട്ടും എം​പി അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല.
ഇ​തേ തു​ട​ർ​ന്ന് 2017 ന​വം​ബ​ർ ഒ​ൻ​പ​തി​ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ​ട്ട​യം റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് മു​ൻ ജി​ല്ലാ​ക​ള​ക്ട​ർ ജി.​ആ​ർ. ഗോ​കു​ലി​നും ലാ​ന്‍റ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ​ക്കും അ​പ്പീ​ൽ ന​ൽ​കി. ഇ​തി​നു​ശേ​ഷം ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​ആ​വ​ശ്യ​പ്പെ​ടു​ക​യും നേ​രി​ട്ട് രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ട​പ്പ് വ​രെ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ് എം​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പി.​ടി. തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.
വി​വാ​ദ​ഭൂ​മി സം​ബ​ന്ധി​ച്ച് ഒ​രു രേ​ഖ​യും ല​ഭ്യ​മ​ല്ലെ​ന്ന് മൂ​ന്നാ​ർ ഡി​വൈ​എ​എ​സ്പി പ​റ​ഞ്ഞ​പ്പോ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം എ​ല്ലാ രേ​ഖ​യും ല​ഭി​ച്ച​താ​യി പി.​ടി. പ​റ​ഞ്ഞു. 2019 ജ​നു​വ​രി 10ന് ​അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​പ്പോ​ൾ എം​പി വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടും രേ​ഖ ന​ൽ​കാ​തെ എം​പി ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. കൊ​ട്ട​ക്ക​ന്പൂ​ർ വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടു​ന്ന 58-ാം ബ്ലോ​ക്ക് റ​വ​ന്യൂ ത​രി​ശാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. ച​ട്ടം 64 പ്ര​കാ​രം പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള ലാ​ന്‍റ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന് രേ​ഖ​യു​മു​ണ്ട്.
ഇ​തി​നാ​ലാ​ണ് എം​പി രേ​ഖ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത്. എം​പി​യെ​ന്ന പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്താ​ണ് കേ​സ് നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ജോ​യി​സ് ജോ​ർ​ജ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പി.​ടി. തോ​മ​സ് ആ​രോ​പി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജോ​ണ്‍ നെ​ടി​യ​പാ​ല, എ​ൻ.​ഐ. ബെ​ന്നി, ബി​ജോ മാ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.