കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു
Thursday, January 17, 2019 1:45 AM IST
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍നി​ന്നും ബാ​ങ്കു​ക​ളി​ല്‍നി​ന്ന് ക​ര്‍​ഷ​ക​ര്‍ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ള്‍​ക്ക് ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍നി​ന്ന് വാ​യ്പ എ​ടു​ത്ത 134 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 22,77,125 രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ടാ​ര്‍ അ​റി​യി​ച്ചു.
ക​ടാ​ശ്വാ​സം ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും നോ​ട്ടീ​സ് ബോ​ര്‍​ഡി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്താ​വു​ന്ന​താ​ണെ​ന്നും സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍ ) അ​റി​യി​ച്ചു.