ഹൈ​ടെ​ക് സം​വി​ധാ​നം പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത വ​ര്‍​ദ്ധി​പ്പി​ച്ചു: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍
Thursday, January 17, 2019 11:24 PM IST
കൊല്ലം: കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഹൈ​ടെ​ക്-​സ്മാ​ര്‍​ട്ട് നി​ല​വാ​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത വ​ര്‍​ദ്ധി​പ്പി​ച്ച​താ​യി മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ഖ​ത്ത​ല ഗ്രാ​മോ​ദ്ധാ​ര​ണ ട്ര​സ്റ്റ് ഹൈ​സ്‌​കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ബ​ഹു​നി​ല കെ​ട്ടി​ട​ത്തിന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗി ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​റ്റ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ​ന​യം പൂ​ര്‍​ണ​ത​യി​ലെ​ത്തു​ക​യു​ള്ളൂ. ഒ​രു നാ​ടി​നെ​യാ​കെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന സ​ത്ക​ര്‍​മ്മ​മാ​ണ് എം.​ജി.​റ്റി.​എ​ച്ച്.​എ​സ് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

84 ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ര​ണ്ട് നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. സ്‌​കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മാ​ര്‍​ട് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച മു​ന്‍ എം​എ​ല്‍​എ എ​ന്‍. അ​നി​രു​ദ്ധ​ന്‍ ട്ര​സ്റ്റി​ന്‍റെ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ഓ​ഡി​റ്റോ​റി​യം എ. ​ഷാ​ന​വാ​സ്ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡിസി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​യും മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വും ചേ​ര്‍​ന്ന് മു​ന്‍ അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. പ്ര​ദീ​പ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ. ​ഇ​ബ്രാ​ഹിം​കു​ട്ടി, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന പ്ര​സി​ഡന്‍റ് വി.​എ​സ്. ബാ​ബു, ഹെ​ഡ്മി​സ്ട്ര​സ് പ്ര​തി​ഭ കു​മാ​രി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ര​വി ക​ല്ല​മ്പ​ള്ളി, ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ എം. ​സ​ജീ​വ്, പി.​ആ​ര്‍. ബി​ജു, ജി. ​ബാ​ബു, വി. ​ഗി​രീ​ഷ്‌​കു​മാ​ര്‍, എ.​എ​ല്‍. നി​സാ​മു​ദ്ദീ​ന്‍, ജി. ​അ​ശോ​ക​ന്‍, പി.​ഐ. ജോ​ണ്‍, അ​ഡ്വ. കെ. ​മ​നോ​ജ്കു​മാ​ര്‍, ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍​പി​ള്ള, സി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ലാ​ഭ​വ​ന്‍ സു​ധി അ​വ​ത​രി​പ്പി​ച്ച വ​ണ്‍​മാ​ന്‍​ഷോ, കെ​പിഎസി​യു​ടെ നാ​ട​ക​മാ​യ മു​ടി​യ​നാ​യ പു​ത്ര​ന്‍ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.