ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ
Thursday, January 17, 2019 11:24 PM IST
കൊ​ല്ലം: എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ എം ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം റ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ക​ഞ്ചാ​വ് കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി പ​ന​യം ചാ​റു​കാ​ട് സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ അ​രു​ണ്‍ എ​ന്ന് വി​ളി​ക്കു​ന്ന സ​തീ​ഷ്(21), ച​ന്ദ​ന​ത്തോ​പ്പ് ചാ​ത്തി​നാം​കു​ളം വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഖി​ൽ​രാ​ജ് (21) എ​ന്നി​വ​രെ പി​ടി​കൂ​ടി.
ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി​നോ​ദ് ആ​ർ ജി, ​സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ ​സ​ലിം, ഡി ​ശ്രീ​ജ​യ​ൻ, ഡ്രൈ​വ​ർ ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.