ഷി​ഗെ​ല്ല രോ​ഗം: ജാ​ഗ്ര​ത വേ​ണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
Thursday, January 17, 2019 11:24 PM IST
കൊല്ലം: വ​യ​റി​ള​ക്ക രോ​ഗ​മാ​യ ഷി​ഗെ​ല്ല​യ്‌​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഫെ​ബ്രു​വ​രി വ​രെ രോ​ഗ​ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
മ​ലി​ന​ജ​ലം-​ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൂ​ടെ​യും വ്യ​ക്തി-​പ​രി​സ​ര ശു​ചി​ത്വ​മി​ല്ലാ​യ്മ വ​ഴി​യു​മാ​ണ് രോ​ഗം പ​ട​രു​ക. വ​യ​റു​വേ​ദ​ന, പ​നി, മ​ല​ത്തി​ലൂ​ടെ ര​ക്ത​സ്രാ​വം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. മ​തി​യാ​യ ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ മ​ര​ണ കാ​ര​ണ​മാ​യേ​ക്കാം. കു​ഞ്ഞു​ങ്ങ​ള്‍; പ്ര​ത്യേ​കി​ച്ച് മു​ല​പ്പാ​ല്‍ കി​ട്ടാ​ത്ത​വ​ര്‍, പോ​ഷ​ക​ഹാ​ര കു​റ​വു​ള്ള​വ​ര്‍, പ്രാ​യ​മേ​റി​യ​വ​ര്‍, അ​ഞ്ചാം​പ​നി​യി​ല്‍ നി​ന്ന് മു​ക്ത​രാ​കു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ചി​കി​ത്സ തേ​ട​ണം.
രോ​ഗം വ​ന്ന​വ​ര്‍​ക്ക് നി​ര്‍​ജ്ജ​ലീ​ക​ര​ണം ഇ​ല്ലെ​ങ്കി​ല്‍ പാ​നീ​യ ചി​കി​ത്സ മ​തി​യാ​കും. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​ടു​പ്പ​മി​ല്ലാ​ത്ത തേ​യി​ല​ച്ചാ​യ, ക​രി​ക്കി​ന്‍ വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ക​ല​ര്‍​ത്തി​യ നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ ന​ല്‍​കാം.
ക​ണ്ണ് കു​ഴി​യു​ക, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക, ര​ക്ത​സ​മ്മ​ര്‍​ദ്ദം താ​ഴു​ക, തൊ​ലി-​നാ​വ് വ​ര​ണ്ട് ഉ​ണ​ങ്ങു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ര്‍​ജ്ജ​ലീ​ക​ര​ണ ല​ക്ഷ​ണ​ങ്ങ​ള്‍.
വി​ട്ടു​മാ​റാ​ത്ത ഛര്‍​ദ്ദി, പ​നി, മ​ല​ത്തി​ലൂ​ടെ ര​ക്ത​വും പ​ഴു​പ്പും എ​ന്നി​വ ക​ണ്ടാ​ലു​ട​ന്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക​ണം.
ആ​ഹാ​ര​ത്തി​ന് മു​മ്പും മ​ല-​മൂ​ത്ര വി​സ​ര്‍​ജ്ജ​ന​ത്തി​ന് ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, വ​ഴി​യോ​ര​ത്ത് നി​ന്നു​ള്ള ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍-​ഐ​സ്സ്റ്റി​ക്ക് തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ക, വെ​ളി​സ്ഥ​ല​ത്ത് മ​ല​മൂ​ത്ര വി​സ​ര്‍​ജ്ജ​നം ന​ട​ത്താ​തി​രി​ക്കു​ക, ശു​ചി​ത്വ​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മാ​ത്രം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക - ഈ​ച്ച വ​ന്നി​രി​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക, ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് മു​ല​യൂ​ട്ടു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തി​രോ​ധ മാ​ര്‍​ഗ്ഗ​ങ്ങ​ള്‍.