കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ര്‍​ക്ക് പ​രിക്ക്
Thursday, January 17, 2019 11:24 PM IST
ച​ണ്ണ​പേ​ട്ട: ഓ​ന്തു​പ​ച്ച-ച​ണ്ണ​പേ​ട്ട പാ​ത​യി​ല്‍ ആ​ന​ക്കു​ള​ത്തി​ന് സ​മീ​പം വ​ട്ട​മ​ന്‍​പ​ണ​യി​ല്‍ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അ​പ​ക​ടം.
അ​ഞ്ച​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും, ഒ​ന്തു​പ​ച്ച​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആ​ന​ക്കു​ളം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ചി​രി​ച്ചി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ന​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക്, അ​നി​ല്‍​കു​മാ​ര്‍, ഓ​മ​ന​ക്കു​ട്ട​ന്‍, സു​രേ​ന്ദ്ര​ന്‍, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്‌ ബി​ബി​ന്‍ എ​ന്നി​വ​രെ നാ​ട്ടു​കാ​ര്‍ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പ​ക്, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
ഇ​രു​വ​ര്‍​ക്കും ത​ല​യ്ക്കും കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പാ​ത​യി​ല്‍ ഗാ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യു​ടെ ഇ​രു​വ​ശ​ത്താ​യി മാ​റ്റി​യി​ട്ടാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥ​പി​ച്ച​ത്.