സ​ഭാ​ഐ​ക്യ അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന കൊ​ല്ല​ത്ത് 20മു​ത​ൽ ആ​രം​ഭി​ക്കും
Thursday, January 17, 2019 11:25 PM IST
കൊ​ല്ലം: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യും അ​ഖി​ല ലോ​ക സ​ഭാ കൗ​ൺ​സി​ലും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന സ​ഭാ ഐ​ക്യ​ദി​ന പ്രാ​ർ​ഥ​ന​യ്ക്ക് 20ന് ​തു​ട​ക്ക​മാ​കും. 27ന് ​സ​മാ​പി​ക്കും. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മൂ​ന്ന് റീ​ത്തു​ക​ൾ കൂ​ടാ​തെ ഓ​ർ​ത്ത​ഡോ​ക്സ്, സി​എ​സ്ഐ, മാ​ർ​ത്തോ​മാ സ​ഭ​ക​ളും പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. അ​ഖി​ല ലോ​ക കൗ​ൺ​സി​ലി​ന്‍റെ ഫെ​യ്ത്ത് ആ​ന്‍റ് ഓ​ർ​ഡ​ർ ക​മ്മീ​ഷ​നും റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ൽ ഫോ​ർ ക്രി​സ്ത്യ​ൻ യൂ​ണി​റ്റി​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ്രാ​ർ​ഥ​ന​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
കൊ​ല്ല​ത്ത് വി​വി​ധ ക്രൈ​സ്ത​വ മേ​ല​ധ്യ​ക്ഷ​ന്മാ​ർ പ്രാ​ർ​ഥ​നാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. 20ന് ​വൈ​കു​ന്നേ​രം 6.30ന് ​ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.
21ന് ​ര​ണ്ടാം​കു​റ്റി തോ​മാ​ശ്ലീ​ഹാ ക​ത്തോ​ലി​ക്കാ പ​ള്ളി, 22ന് ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ ത​മി​ഴ് പ​ള്ളി, 23ന് ​ക​ട​പ്പാ​ക്ക​ട സെ​ന്‍റ്തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, 24ന് ​കൊ​ല്ലം ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, 25ന് ​തേ​വ​ള്ളി സെ​ന്‍റ്തോ​മ​സ് മാ​ർ​ത്തോ​മാ​പ​ള്ളി, 26ന് ​ഭാ​ര​ത​രാ​ജ്ഞി ക​ത്തോ​ലി​ക്കാ​പ​ള്ളി, 27ന് ​സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ക​ത്തീ​ഡ്ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.
വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, ബി​ഷ​പ് സ​ക്ക​റി​യാ മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, ഡോ.​ഉ​മ്മ​ൻ​ജോ​ർ​ജ്, റ​വ.​ഡോ.​കെ.​എ.​ഏ​ബ്ര​ഹാം, മേ​രി​ക്കു​ട്ടി ജോ​ർ​ജ്, ഫാ.​ഡോ.​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, റ​വ.​ഡോ.​റെ​ജി മാ​ത്യു, റ​വ.​ഡോ.​ഈ​ശോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വി​വി​ധ പ​ള്ളി​ക​ളി​ലെ വി​കാ​രി​മാ​രും ഗാ​യ​ക​സം​ഘ​ങ്ങ​ളും എ​ക്യു​മെ​നി​ക്ക​ൽ ആ​രാ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ റ​വ.​സാം പീ​റ്റ​ർ, പി.​ഒ.​സ​ണ്ണി, മാ​ർ​ഷ​ൽ ഫ്രാ​ങ്ക് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.