മോ​ഷ​ണംപോ​യ അ​ല​മാ​ര തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ
Friday, January 18, 2019 1:51 AM IST
ബ​ദി​യ​ഡു​ക്ക: പെ​ട്രോ​ള്‍ പ​മ്പി​ൽനി​ന്ന് മോ​ഷ​ണം​പോ​യ അ​ല​മാ​ര തോ​ട്ടി​ൽ ക​ണ്ടെ​ത്തി. ഈ ​മാ​സം അ​ഞ്ചി​ന് മൂ​സ ബി.​ചെ​ര്‍​ക്ക​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബീ​ജ​ന്ത​ടു​ക്ക​യി​ലെ ഭാ​ര​ത് പെ​ട്രോ​ളി​യം പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഓ​ഫീ​സി​ന്‍റെ പൂ​ട്ടുപൊ​ളി​ച്ച് അ​ക​ത്തു​ണ്ടാ​യി​രു​ന്ന 28,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും അ​ട​ങ്ങി​യ നാ​ല​ടി ഉ​യ​ര​മു​ള്ള അ​ല​മാ​ര​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്. മൂ​സ​യു​ടെ പ​രാ​തി​യി​ല്‍ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്വ​ര്‍​ഗ പാ​ല​ത്തി​നു താ​ഴെ നി​ന്നും അ​ല​മാ​ര ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടു​ത്തെ ക​ര്‍​ഷ​ക​ര്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നാ​യി ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നാ​യി താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ട​യ​ണ​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്ന​തി​നാ​ല്‍ വെ​ള്ളം കു​റ​വാ​യി​രു​ന്നു. അ​ത് മൂ​ലം ഇ​ന്ന​ലെ രാ​വി​ലെ ത​ട​യ​ണ​ക്ക് സ​മീ​പ​മെ​ത്തി​യ വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള അ​ല​മാ​ര ക​ര്‍​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.