സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റി​ന് ഉ​ജ്വ​ല തു​ട​ക്കം
Saturday, January 19, 2019 12:27 AM IST
നി​ല​ന്പൂ​ർ: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തു​ന്ന നി​ല​ന്പൂ​ർ മേ​ഖ​ലാ കി​ഡ്സ് ഫെ​സ്റ്റി​ന് മ​ന്പാ​ട് പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. 17 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി എ​ണ്ണൂ​റോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. പി.​കെ ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ.​എ​ൻ.​പി.​ദി​വ്യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പു​ന്ന​പാ​ല അ​ബ്ദു​ൾ ക​രീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബൂ​ബ​ക്ക​ർ മ​ദ​നി അ​ധ്യ​ക്ഷ​ത വഹിച്ചു. മേ​ഖ​ലാ ക​ണ്‍​വീ​ന​ർ സി.​സി.​അ​നീ​ഷ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ​ലി കാ​ന്പ്ര​ത്ത്, റ​ഫീ​ഖ് മു​ഹ​മ്മ​ദ്, എ​ൻ.​ജി.​സു​രേ​ന്ദ്ര​ൻ, ഡോ.​അ​ന​സ് മോ​ൻ, ഐ.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ജെ​സി ജോ​സ​ഫ്, ഇ.​പി.​അ​ജീ​ന, അ​ബ്ദു​ൾ മ​ജി​ദ് കോ​യ, ഷ​ഹ​ല ബീ​ഗം, ഡോ.​മു​ഹ​മ്മ​ദ് ഇ​സ​ഹാ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

12 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 112 പോ​യി​ന്‍റു​മാ​യി ഗു​ഡ് ഹോ​പ്പ് നി​ല​ന്പൂ​ർ ഒ​ന്നാം സ്ഥാ​ന​ത്തും 89 പോ​യി​ന്‍റു​മാ​യി ഗൈ​ഡ​ൻ​സ് പ​ബ്ബി​ക് സ്കൂ​ൾ എ​ട​ക്ക​ര ര​ണ്ടാം സ്ഥാ​ന​ത്തും 88 പോ​യി​ന്‍റു​മാ​യി മ​ന്പാ​ട് പീ​സ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു. മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച നാ​ലു മ​ണി​ക്ക് വ​ണ്ടൂ​ർ എം​എ​ൽ​എ എ.​പി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.