സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Saturday, January 19, 2019 1:34 AM IST
മൂ​വാ​റ്റു​പു​ഴ: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ അ​ന്പ​ലം​പ​ടി പെ​രു​ന്പി​ള്ളി​ൽ ഏ​ലി​യാ​സി​ന്‍റെ ഭാ​ര്യ മോ​ളി (57) ആ​ണു മ​രി​ച്ച​ത്. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ബ​ഥ​നി​പ്പ​ടി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

പി​ന്നാ​ലെ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു റോ​ഡി​ലേ​ക്കു വീ​ണ മോ​ളി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ലി​യാ​സും സ്കൂ​ട്ട​റി​ൽ​നി​ന്നു തെ​റി​ച്ചു വീ​ണെ​ങ്കി​ലും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്നു മോ​ളി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: എ​ബി (ടെ​ക്നോ​പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം), ബി​ബി​ൻ. മ​രു​മ​ക്ക​ൾ: ആ​ൻ​സി, അ​ഞ്ജ​ലി. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.