രാജാക്കാട് എ​ക്സൈ​സ് ഓ​ഫീ​സി​നാ​യി ഭീ​മ​ഹ​ർ​ജി ന​ൽ​കി
Sunday, January 20, 2019 10:40 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട്ട് എ​ക്സൈ​സ് ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​മ​ഹ​ർ​ജി ന​ൽ​കി. രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളേ​യും യു​വാ​ക്ക​ളേ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളേ​യും ല​ക്ഷ്യം​വ​ച്ച് ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ പി​ടി​മു​റു​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.
രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി പ്രോ - ​വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളും സ്കൂ​ളു​ക​ളും സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യം ബോ​ധ്യ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ ഭീ​മ​ഹ​ർ​ജി രാ​ജാ​ക്കാ​ട് പ​ള്ളി വി​കാ​രി​യും ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് മ​ന്ത്രി എം.​എം. മ​ണി​ക്ക് സ​മ​ർ​പ്പി​ച്ചു.
രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം​ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​യ്യാ​യി​രം​പേ​ർ ഒ​പ്പി​ട്ട അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
രാ​ജാ​ക്കാ​ട്ട് എ​ക്സൈ​സ് ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം എക്സൈസ് വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​പേ​ക്ഷ സ്വീ​ക​രി​ച്ച​ശേ​ഷം മ​ന്ത്രി അ​റി​യി​ച്ചു.