റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ജി​ല്ല​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Sunday, January 20, 2019 11:39 PM IST
കൊല്ലം: ഈ ​വ​ർ​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​നം ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. 26ന് ​രാ​വി​ലെ എ​ട്ടി​ന് ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം. പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ, ഫോ​റ​സ്റ്റ്, എ​ൻ സി ​സി, സ്കൗ​ട്ട്, ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ബാ​ൻ​ഡ് ട്രൂ​പ്പു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്പ്ലേ അ​വ​ത​രി​പ്പി​ക്കും.
എഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കി. പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​ൽ പ്ലാ​സ്റ്റി​ക് നി​ർ​മി​ത ദേ​ശീ​യ പ​താ​ക​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത മ​റ്റു വ​സ്തു​ക്ക​ളും പ​രി​പാ​ടി​യി​ൽ ഒ​ഴി​വാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി. ച​ട​ങ്ങി​ൽ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും എ.​ഡി.​എം അ​റി​യി​ച്ചു.