ക​രി​യ​ർ ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാം
Tuesday, January 22, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​കെ​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി​ ക​രി​യ​ർ ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാം പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി. താ​മ​ര​ശേ​രി രൂ​പ​താ ആ​ൽ​ഫാ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ.​അ​ജി പു​തി​യാ​പ​റ​ന്പി​ൽ ക്ലാ​സ് ന​യി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ലോ​ന ക​ണ്ണാ​ത്ത് ആ​മു​ഖാ​വ​ത​ര​ണം ന​ട​ത്തി. ട്രീ​സാ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും തോ​മ​സ് ഇ​ല​ഞ്ഞി​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. ബേ​ബി തോ​മ​സ്, ഷീ​നാ വ​ർ​ഗീ​സ്, ജെ​സി പീ​റ്റ​ർ, ജോ​ണി ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.