അ​​പ്പ​​ർ കു​​ട്ട​​നാ​​ടി​​നും ആനുകൂല്യങ്ങൾ ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​രു​​ന്നു
Tuesday, January 22, 2019 11:41 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ലു​​ൾ​​പ്പെ​​ട്ട വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്കും ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യം ഉ​​യ​​രു​​ന്നു.
മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ൽ കു​​ട്ട​​നാ​​ട്ടി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ നേ​​രി​​ട്ട നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ അ​​പ്പ​​ർ കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും സം​​ഭ​​വി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ സ​​ർ​​ക്കാ​​രും കൃ​​ഷി​​വ​​കു​​പ്പും കു​​ട്ട​​നാ​​ടി​​നേ​​യും അ​​പ്പ​​ർ​​കു​​ട്ട​​നാ​​ടി​​നേ​​യും ര​​ണ്ട് ത​​ട്ടി​​ലാ​​ണ് കാ​​ണു​​ന്ന​​തെ​​ന്നാ​​ണ് ക​​ർ​​ഷ​​ക​​ർ ആ​​രോ​​പി​​ക്കു​​ന്ന​​ത്.
പ​​റാ​​ൽ, വെ​​ട്ടി​​ത്തു​​രു​​ത്ത്, കു​​മ​​ര​​ങ്ക​​രി, തു​​രു​​ത്തി, മു​​ള​​ക്കാം​​തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളി​​ലെ 1100 ഹെ​​ക്ട​​റി​​ലെ 22 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​ണ് ഇ​​പ്പോ​​ൾ കൃ​​ഷി​​യി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ൽ ഈ ​​പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ 25 മോ​​ട്ട​​റു​​ക​​ളാ​​ണ് വെ​​ള്ളം ക​​യ​​റി ന​​ശി​​ച്ച​​ത്. ഈ ​​മോ​​ട്ട​​റു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​ന ക്ഷ​​മ​​മാ​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്ക് ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം രൂ​​പ ചെ​​ല​​വാ​​ക്കേ​​ണ്ടി വ​​ന്നി​​ട്ടു​​ണ്ട്. പ്ര​​ള​​യ​​ത്തി​​ൽ ഒ​​ഴു​​കി​​യെ​​ത്തി​​യ പോ​​ള​​യും മാ​​ലി​​ന്യ​​വും നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​നും ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ൻ​​തു​​ക ചെ​​ല​​വാ​​യി​​ട്ടു​​ണ്ട്. കു​​ട്ട​​നാ​​ട്ടി​​ൽ ഹെ​​ക്ട​​റി​​ന് 12200 രൂ​​പ സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.എ​​ന്നാ​​ൽ അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട്ടി​​ൽ ഹെ​​ക്ട​​റി​​ന് ആ​​റാ​​യി​​രം രൂ​​പ മാ​​ത്ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​തി​​ലും വ്യ​​ക്ത​​ത​​യി​​ല്ലെ​​ന്നാ​​ണ് അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട്ടി​​ലെ ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്. കു​​ട്ട​​നാ​​ട്ടി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​നു​​വ​​ദി​​ച്ച ധ​​ന​​സ​​ഹാ​​യം ത​​ങ്ങ​​ൾ​​ക്കും അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കൃ​​ഷി​​വ​​കു​​പ്പ് മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കു​​മെ​​ന്ന് വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ നെ​​ൽ​​ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു.