കോ​ട​ശേ​രി​യി​ൽ ക​ർ​ഷ​ക​ർ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച്
Tuesday, February 12, 2019 1:33 AM IST
കോ​ട​ശേരി: മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ഉ​ട​ൻ പ​ട്ട​യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക​ർ മാ​ർ​ച്ച് ന​ട​ത്തി.​ ക​ർ​ഷ​ക​സം​ഘം കോ​ട​ശേ​രി വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക മാ​ർ​ച്ച് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. ഡേ​വിസ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​ല്ലേ​ജ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ് അ​ധ്യ​ക്ഷ​നാ​യി.​ ടി.​ആ​ർ. ബാ​ബു, കെ.​കെ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.