സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്
Friday, February 15, 2019 10:14 PM IST
അ​ടി​മാ​ലി: ആ​ർ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ 11-ന് ​മ​ർ​ച്ചു​ന​ട​ത്തും. നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം സം​ര​ക്ഷി​ക്കു​ക, അ​ന​ധി​കൃ​ത കൈ​യേ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക, മൂ​ന്നാ​റി​നെ ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്. ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബേ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ളാ​യ പി.​ബി. ഷം​സു​ദീ​ൻ, കെ.​കെ. ബാ​ബു, സെ​യ്ദ്മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വോ​ട്ടെ​ടു​പ്പു കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റും

പീ​രു​മേ​ട്: പീ​രു​മേ​ട് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നാ​ലു വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഇ​ത്ത​വ​ണ മാ​റ്റി​സ്ഥാ​പി​ക്കും. വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​യ 23-ാം ന​ന്പ​ർ ഉ​പ്പു​കു​ളം എ​സ്റ്റേ​റ്റ് ലേ​ബ​ർ ക്ല​ബി​ലെ കേ​ന്ദ്രം ഇ​വി​ടെ​നി​ന്നും ടൈ​ഫോ​ർ​ഡ് എ​സ്റ്റേ​റ്റി​ലെ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കും 144 -ാം ന​ന്പ​ർ കൊ​ടു​വാ​ക്ക​ര​ണം എ​സ്റ്റേ​റ്റ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ലെ ബൂ​ത്ത് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്കും പ​ട്ടു​മ​ല എ​സ്റ്റേ​റ്റ് പി​ള്ള​പ്പു​ര​യി​ലു​ണ്ടാ​യി​രു​ന്ന 163 -ാം ന​ന്പ​ർ ബൂ​ത്ത് സ്വ​യം​പ്ര​ഭ പ​ക​ൽ​വീ​ട്ടി​ലേ​ക്കും ഡൈ​മൂ​ക്ക് എ​സ്റ്റേ​റ്റി​ലെ 189 -ാം ന​ന്പ​ർ ബൂ​ത്ത് ലൂ​ഥ​റ​ൻ എ​ൽ​പി സ്കൂ​ളി​ലേ​ക്കും മാ​റ്റി സ്ഥാ​പി​ക്കും. നാ​ലു വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളും ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്.