അ​ന​ധി​കൃ​ത കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കും
Saturday, February 16, 2019 10:41 PM IST
തൊ​ടു​പു​ഴ: അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളാ​യ ബി​പി​എ​ൽ, അ​ന്ത്യോ​ദ​യ, അ​ന്ന​യോ​ജ​ന കാ​ർ​ഡു​ക​ൾ ഉ​ട​ൻ​ത​ന്നെ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി. സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും അ​ട​ങ്ങു​ന്ന സം​ഘം അ​ടു​ത്ത​ദി​വ​സം മു​ത​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തും. ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന കാ​ർ​ഡു​ക​ളു​ടെ ഉ​ട​മ​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കാ​ർ​ഡി​ലു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും​കൂ​ടി ഒ​രേ​ക്ക​റി​ൽ കൂ​ടു​ത​ൽ സ്ഥ​ല​മോ 1000 ച​തു​ര​ശ്ര​യ​ടി​യി​ൽ കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള വീ​ടോ നാ​ലു ച​ക്ര​വാ​ഹ​ന​മോ മാ​സ​വ​രു​മാ​നം 25000 രൂ​പ​യി​ൽ കൂ​ടു​ത​ലോ ഉ​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം കാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. കൂ​ടാ​തെ ഈ ​കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ആ​ർ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യോ സ​ർ​വീ​സ് പെ​ൻ​ഷ​നോ ഉ​ണ്ടെ​ങ്കി​ൽ കാ​ർ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.