ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന് മ​ഹാ​ത്മ പു​ര​സ്കാ​രം
Saturday, February 16, 2019 10:41 PM IST
ചെ​റു​തോ​ണി: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച​തി​ന് ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന് മ​ഹാ​ത്മ പു​ര​സ്കാ​രം. 2017-2018 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മി​ക​വു​പു​ല​ർ​ത്തി​യ​തി​ന് ര​ണ്ടാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​നം വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​നാ​ണ്. 2,75,675 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കു​വാ​ൻ സാ​ധി​ച്ചു. ഇ​തു​വ​ഴി 1075 കു​ടും​ബ​ങ്ങ​ൾ 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​ത്. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ധി​ക തൊ​ഴി​ൽ ന​ൽ​കു​വാ​നും ക​ഴി​ഞ്ഞ​തും അ​വാ​ർ​ഡ് ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യി.

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

ക​ട്ട​പ്പ​ന: ടെ​ക്നി​ക്കോ​യി​ൽ ഇ​ലക്‌ട്രിക്ക​ൽ എ​ൻജിനിയ​റിം​ഗ് 1994-96 ബാ​ച്ചി​ൽ പ​ഠി​ച്ച​വ​രു​ടെ സം​ഗ​മം 23-ന് ​കു​ട്ടി​ക്കാ​നം ഓ​ർ​മ റി​സോ​ർ​ട്ടി​ൽ ന​ട​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​മോ​ൻ കെ. ​ചാ​ക്കോ- 9447293415, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പ​റ​ന്പി​ൽ- 9447612261, ടോ​മി ഇ​ല്ലി​ക്ക​മു​റി- 8111849489 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.