ബ​സി​ൽ ന​ഷ്ട​പ്പെ​ട്ട് പ​ണ​വും സ്വ​ർ​ണ​വും തി​രി​ച്ചു​ന​ൽ​കി
Saturday, February 16, 2019 10:42 PM IST
ചെ​റു​തോ​ണി: ബ​സി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​വും സ്വ​ർ​ണ​വും തി​രി​കെ ന​ൽ​കി ബ​സ് ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. കീ​രി​ത്തോ​ട് പു​ന്ന​യാ​ർ കൊ​ച്ച​പ്പി​ള്ളി​ൽ പൊ​ന്ന​മ്മ​യു​ടെ 68500 രു​പ​യും അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ് ബ​സി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ട്ട​പ്പ​ന- കോ​ട്ട​യം കൊ​ണ്ടോ​ടി ബ​സി​ൽ ത​ങ്ക​മ​ണി​യി​ൽ​നി​ന്ന് പൊ​ന്ന​മ്മ ക​യ​റി​യി​രു​ന്നു. ചെ​റു​തോ​ണി​യി​ലി​റ​ങ്ങി കീ​രി​ത്തോ​ടി​ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്. ഈ​സ​മ​യം ബ​സ് ചെ​റു​തോ​ണി​യി​ൽ​നി​ന്ന് പോ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ന്ന​മ്മ ഇ​ടു​ക്കി സ്റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.
ട്രി​പ്പ് ക​ഴി​ഞ്ഞ​ശേ​ഷം ബ​സ് ക്ലീ​നിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ​ക്ക് പ​ണ​വും സ്വ​ർ​ണ​വും കി​ട്ടി. വി​വ​രം ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ബ​സ് ചെ​റു​തോ​ണി​യി​ലെ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ മു​രു​ത്തോ​നി​ക്ക​ൽ എം.​ജെ. ജേ​ക്ക​ബ് പ​ണ​വും സ്വ​ർ​ണ​വും ഇ​ടു​ക്കി സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​സ്ഐ വി.​പി. അ​ജി​ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഡ്രൈ​വ​ർ ജേ​ക്ക​ബ്, പൊ​ന്ന​മ്മ​യ്ക്ക് പ​ണ​വും സ്വ​ർ​ണ​വും കൈ​മാ​റി. വീ​ട് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തി​നാ​ലും മ​റ്റാ​രും വീ​ട്ടി​ലി​ല്ലാ​ത്ത​തി​നാ​ലും പ​ണ​വും സ്വ​ർ​ണ​വും ചെ​റി​യ സ​ഞ്ചി​യി​ലാ​ക്കി മ​ടി​യി​ൽ വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.