പ്ര​ള​യ​ക്കെ​ടു​തി: ഭൂ​മി വാ​ങ്ങു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ പ​രി​ഷ്ക്ക​രി​ച്ചു
Sunday, February 17, 2019 10:06 PM IST
ഇ​ടു​ക്കി: പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ്വ​ന്ത​മാ​യി വേ​റെ ഭൂ​മി ഇ​ല്ലാ​ത്ത​വ​ർ​ക്കും നി​ല​വി​ലു​ള്ള സ്ഥ​ലം വീ​ട് വ​യ്ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ങ്കി​ലോ ഇ​വ​ർ​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​നു ഭൂ​മി വാ​ങ്ങു​ന്ന​തി​ന് പ​ര​മാ​വ​ധി ആ​റു ല​ക്ഷം രൂ​പ​യ്ക്ക് മൂ​ന്ന് മു​ത​ൽ അ​ഞ്ച് സെ​ന്‍റ് വ​രെ വാ​ങ്ങ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വു വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.
ഇ​ടു​ക്കി പോ​ലു​ള്ള മ​ല​യോ​ര ജി​ല്ല​ക​ളി​ലും മ​റ്റും പ​ര​മാ​വ​ധി വാ​ങ്ങാ​വു​ന്ന വ​സ്തു​വി​ന്‍റെ വി​സ്തൃ​തി അ​ഞ്ച് സെ​ന്‍റ് എ​ന്നു​ള്ള​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്, സ്റ്റാ​ന്പ് ഡ്യൂ​ട്ടി, എ​ഴു​ത്ത് ഫീ​സ് ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ​ത് മൂ​ന്ന് സെ​ന്‍റ് വ​സ്തു എ​ങ്കി​ലും വാ​ങ്ങേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഈ ​തു​ക വി​നി​യോ​ഗി​ച്ച് പ​ര​മാ​വ​ധി ല​ഭ്യ​മാ​യ അ​ള​വി​ലും ഭൂ​മി വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ​രി​ഷ്ക്ക​രി​ച്ചു.
പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സ്വ​ന്തം പേ​രി​ലു​ള്ള വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്, സ്റ്റാ​ന്പ് ഡ്യൂ​ട്ടി, എ​ഴു​ത്ത് ഫീ​സ് ഇ​ന​ങ്ങ​ളി​ൽ ചി​ല​വാ​കു​ന്ന തു​ക ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​നു​വ​ദി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക​യാ​യ ആ​റു ല​ക്ഷം രൂ​പ​യി​ൽ നി​ന്നും കു​റ​വ് ചെ​യ്ത് മു​ൻ​കൂ​റാ​യി അ​നു​വ​ദി​ക്കു​ന്ന​തി​നും ശേ​ഷി​ക്കു​ന്ന തു​ക ഭൂ​മി വി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് വി​ൽ​പ​ന​യ്ക്ക് ശേ​ഷം ഡ​യ​റ​ക്ട് ബെ​നി​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ വ​ഴി ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി.