വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്കാ​യി സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ൽ അ​നു​സ്മ​ര​ണം
Tuesday, February 19, 2019 12:31 AM IST
പോ​ത്ത​ൻ​കോ​ട് : കാ​ശ്മീ​ർ പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി​ആ​ർ​പി​എ​ഫ് സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫി​ലെ ജ​വാ​ൻ​മാ​ർ മെ​ഴു​കു​തി​രി തെ​ളി​ച്ച്‌‌ ‌‌അ​നു​സ്മ​ര​ണം ന​ട​ത്തി.​രാ​ജ്യ​ത്തി​ന് വേ​ണ്ടി ധീ​ര ര​ക്ത​സാ​ക്ഷി​ക​ളാ​യ 40പേ​രു​ടെ ചി​ത്രം പ​തി​ച്ച ബാ​ന​റി​ന്‍റെ കീ​ഴി​ൽ ജ​വാ​ൻ​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ഫീ​സേ​ഴ്സും അ​ട​ക്കം ആ​യി​ര​ങ്ങ​ൾ അ​ണി​നി​രു​ന്നു.

സി​ആ​പി​എ​ഫ് ജം​ഗ്ഷ​നി​ൽ നി​ന്ന് മെ​ഴു​കു​തി​രി തെ​ളി​ച്ച് മൗ​ന​യാ​ത്ര​യാ​യി എ​ത്തി​യ​വ​ർ കാ​മ്പി​നു​ള്ളി​ലെ ധീ​ര ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ​ള്ളി​പ്പു​റം സി​ആ​ർ​എ​ഫ് ഡി​ഐ​ജി മാ​ത്യു എ. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ക​മാ​ൻ​ഡ​ന്‍റ് എ​സ്.​രോ​ഹി​ണി രാ​ജ , അ​ട​ക്കം സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.