നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രത്തിൽ വീ​ണ്ടും ഉ​ദ്ഘാ​ട​ന​മാ​മാ​ങ്കം
Tuesday, February 19, 2019 12:33 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​തി​നൊ​ന്നാം ക​ല്ലി​ൽ വീ​ണ്ടും ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തു​ന്നു.​ഇ​ത്ത​വ​ണ ന​വീ​ക​രി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​വും മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​ണ് ഇ​ന്ന് ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ പ​തി​നൊ​ന്നാം​ക​ല്ലി​ൽ ച​പ്പു​ച​വ​റു​ക​ൾ നി​ക്ഷേ​പി​ച്ചി​രു​ന്ന സ്ഥ​ലം മ​ണ്ണി​ട്ട് നി​ക​ത്തി നി​ർ​മി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് ആ​ദ്യം ന​ട​ത്തി​യ​ത്.​പി​ന്നീ​ട് എ.​സ​മ്പ​ത്ത് എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​വും ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​വും ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കു​മാ​ണ് വീ​ണ്ടും ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് .പി​ന്നീ​ട് യാ​ത്ര​ക്കാ​ർ​ക്കാ​യി ല​ഘു​ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി വീ​ണ്ടും ഉ​ദ്ഘാ​ട​നം ചെ​യ്തു.ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​വും മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് .സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് വീ​ണ്ടും എ.​സ​മ്പ​ത്ത് എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും .പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് മ​റ്റൊ​രു ഉ​ദ്ഘാ​ട​ന നാ​ട​ക​മെ​ന്നാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. വി​ശ്ര​മ​കേ​ന്ദ്ര​വും ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കും നേ​രാം വ​ണ്ണം നോ​ക്കി ന​ട​ത്തു​മോ​യെ​ന്നും നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു .