ആം​ഗ​ൻവാ​ടി ഉ​ദ്ഘാ​ട​നം ചെയ്തു
Tuesday, February 19, 2019 11:05 PM IST
ച​വ​റ: തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ടു​വി​ല​ക്ക​ര മൂ​ന്നാം വാ​ർ​ഡി​ൽ പു​തി​യ​താ​യി നി​ർ​മ്മി​ച്ച ആംഗൻവാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ ​സോ​മ​പ്ര​സാ​ദ് എം ​പി നി​ർ​വഹി​ച്ചു. എം ​പി യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​മ്പ​താം ന​മ്പ​ർ ആംഗൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​ഷി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി.

ച​ട​ങ്ങി​ൽ ആ​ദ്യ​കാ​ല ആംഗൻ​വാ​ടി വ​ർ​ക്ക​റ​ന്മാ​രെ എ​ൻ വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മും​താ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ നാ​സ​ർ, പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദ്യാ അ​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് താ​ഹ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി ​മ​ധു, കോ​ഴി​പ്പു​റം മോ​ഹ​ൻ, ഗോ​പ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. അം​ഗ​ന​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.