നാ​ല് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി
Wednesday, February 20, 2019 12:57 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ നാ​ല് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. താ​നൂ​ർ, തേ​ഞ്ഞി​പ്പ​ലം, കു​റ്റി​പ്പു​റം, ക​ൽ​പ​ക​ഞ്ചേ​രി തു​ട​ങ്ങി​യ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​ന​മാ​ണ് ഒ​രേ​സ​മ​യം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. താ​നൂ​രി​ലെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. താ​നൂ​ർ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​ടി.​ഇ​ല്യാ​സ്, ലാ​മി​ഹ് റ​ഹ്മാ​ൻ, ടി.​അ​റ​മു​ഖ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​നൂ​ർ ടൗ​ണി​ൽ ജ​ന​കീ​യ സാം​സ്കാ​രി​ക യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നൂ​റി​ൽ​പ്പ​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​നൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.