കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ്: സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം
Wednesday, February 20, 2019 1:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും പ്രാ​മു​ഖ്യം ന​ൽ​കി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​സു​ലൈ​ഖ അ​വ​ത​രി​പ്പി​ച്ചു. 63,53,53,290 രൂ​പ വ​ര​വും 53,53 68,380 രൂ​പ ചെ​ല​വും 9,99, 84,910 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ സാ​മ്പ​ത്തി​ക വി​ക​സ​നം, സാ​മൂ​ഹി​ക വി​ക​സ​നം എ​ന്നി​വ കൈ​വ​രി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​കം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ബ​ജ​റ്റി​ൽ തു​ക ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.