ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സി​ന് രാ​ജ്യാ​ന്ത​ര പ്ര​വാ​സി പു​ര​സ്കാ​രം
Saturday, March 16, 2019 12:06 AM IST
കു​ണ്ട​റ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ചാ​രി​റ്റ​ബി​ൾ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ന​ട​ത്തി​യ നി​സ്തു​ല സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് ലോ​ക പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​നും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് കു​ണ്ട​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും അ​മേ​രി​ക്ക​ൽ മ​ല​യാ​ളി​യു​മാ​യ കു​ന്പ​ളം വ​ലി​യ​വി​ള ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ്. 29ന് ​മ​ലേ​ഷ്യ​യി​ലെ കൊ​ലാ​ലം​ബൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.