ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പെ​ട​ണം: പു​ന്ന​ല ശ്രീ​കു​മാ​ർ
Saturday, March 16, 2019 12:06 AM IST
കൊ​ട്ടാ​ര​ക്ക​ര : ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ശ്വാ​സ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്ന് കെപി എംഎ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ര്‍. കെ​പിഎം​എ​സ് 48ാ മ​ത് ജി​ല്ലാ സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഇ​ട​പെ​ട്ട​വ​രും അ​വ​സ​ര​വാ​ദ​പ​ര​മാ​യി ക​ണ്ട​വ​രും ആ​രാ​ണെ​ന്ന് ച​ർ​ച്ച ചെ​യ്യു​വാ​നു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടെ​ന്നും, സ​മൂ​ഹ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ ച​ർ​ച്ച​ക​ൾ​ക്കും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ​ന്നും ആ​ദേ​ഹം പ​റ​ഞ്ഞു.

കെപിഎംഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​ധ​ര​ൻ സ​ഭാ സ​ന്ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ല​ങ്കോ​ട് സു​രേ​ന്ദ്ര​ൻ ,റ്റി. ​എ​സ്. റെ​ജി​കു​മാ​ർ, ദേ​വ​രാ​ജ് പാ​റ​ശാ​ല, സു​ഭാ​ഷ് .എ​സ്. ക​ല്ല​ട ബി .​അ​ജ​യ​കു​മാ​ർ, എം.എ​സ് ശി​വ​പ്ര​സാ​ദ്, ചി​റ്റാ​ലം​കോ​ട് മോ​ഹ​ൻ, ശ്രീ​ജ, ദേ​വ​രാ​ജ​ൻ ത​മ്പ് , എ​ൻ.​ബി​ജു, കെ.​ആ​ർ.​മ​ധു​സൂ​ദ​ന​ൻ, സു​ജ​രേ​ന്ദ്ര​കു​മാ​ർ, ര​ജി​ത ക​ലേ​ഷ്, ഷൈ​നി, ഷൈ​ജു വെ​ളി​യം എ​ന്നി​വ​ർ പ്രസംഗി​ച്ചു.