തോ​ട്ട​മു​ട​മ​ക​ളും സ​ർ​ക്കാ​രും ഒ​ത്തു​ക​ളി​ക്കു​ന്നു:കെ​ടിയു​സി
Saturday, March 16, 2019 12:06 AM IST
പു​ന​ലൂ​ർ: മൂ​ന്ന് വ​ർ​ഷ​മാ​യി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ദ്ധ​ന​വ് ന​ട​പ്പാ​ക്കാ​തെ തോ​ട്ട​മു​ട​മ​ക​ളും സ​ർ​ക്കാ​രും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് കെടിയു​സി (എം). മൂന്നു​വ​ർ​ഷം മു​മ്പ് ജ​സ്റ്റി​സ് ജി. ​കൃ​ഷ്ണ​മേ​നോ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത നി​ല​വാ​ര സൂ​ചി​ക അ​നു​സ​രി​ച്ച് ശ​മ്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് മു​ൻ​കാ​ല പ്രാ​ബ​ല്യ പ​രാ​മ​ർ​ശ​മി​ല്ലാ​തെ 50 രൂ​പ ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ സി​ഐ​ടി​യു അ​ട​ക്ക​മു​ള്ള യൂ​ണി​യ​ൻ ക​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ല​പാ​ടി​ൽ​നി​ന്നും തോ​ട്ട​മു​ട​മ​ക​ളും സ​ർ​ക്കാ​രും പി​ന്തി​രി​യ​ണ​മെ​ന്നും ശ​മ്പ​ള വ​ർ​ധ​ന​ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കെ​ടി​യു സി (​എം) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.ര​വീ​ന്ദ്ര​ൻ പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​ബി.​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു.