അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, March 16, 2019 10:40 PM IST
ആ​ല​പ്പു​ഴ: വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത ശി​ശു സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഗ്രാ​ന്‍റി​ന് ജെ​ജെ ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അം​ഗീ​കൃ​ത ദ​ത്തെ​ടു​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ, തു​റ​ന്ന അ​ഭ​യ​ഭ​വ​ന​ങ്ങ​ൾ, ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കാം.
അ​പേ​ക്ഷ ര​ണ്ടു പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 23ന​കം ന​ൽ​ക​ണം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഐ​സി​പി​എ​സ് ഗൈ​ഡ്ലൈ​നു അ​നു​സൃ​ത​മാ​യി​ട്ടാ​ണ് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ക. ഗ്രാ​ന്‍റ് തു​ക​യു​ടെ 60 ശ​ത​മാ​നം കേ​ന്ദ്ര​വി​ഹി​ത​വും 30 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വു​മാ​യി​രി​ക്കും. പ​ത്തു​ശ​ത​മാ​നം അ​താ​ത് സ​ന്ന​ദ്ധ സം​ഘ​ട​ന വ​ഹി​ക്ക​ണം. ഗ്രാ​ന്‍റി​ന് അ​പേ​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​ത്യേ​കം ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും 500 രൂ​പ​യ്ക്ക് മു​ക​ളി​ൽ ന​ട​ത്തു​ന്ന സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ആ​ല​പ്പു​ഴ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു​വേ​ണ്ടി സി-​ഡി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന സൈ​ബ​ർ​ശ്രീ സെ​ന്‍റ​റി​ൽ മാ​റ്റ്ലാ​ബ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​രു​വ​ന​ന്ത​പു​രം അം​ബേ​ദ്ക​ർ ഭ​വ​നി​ൽ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന് 20നും 26​നും മ​ധ്യേ പ്രാ​യ​മു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 88281627887, 9947692219.