ശ്രീ​വ​രാ​ഹം കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​വ​രാ​ഹ​ത്തി​നു സ​മീ​പം ല​ഹ​രി​സം​ഘ​ത്തി​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ർ​ജു​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി ശ്യാം ​എ​ന്ന മ​ണി​ക്കു​ട്ട​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. അ​ർ​ജു​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മും​ബൈ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ർ​ജു​ൻ സം​ഭ​വ​ത്തി​ന് ഒ​രാ​ഴ്ച മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു ത​ന്നെ മ​ട​ങ്ങി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള സൂ​ച​ന​ക​ൾ. കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ മ​നോ​ജ് കൃ​ഷ്ണ​ൻ, ര​ജി​ത് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് ശ്രീ​വ​രാ​ഹം കു​ള​ത്തി​നു സ​മീ​പ​ത്തു വ​ച്ച് ശ്യാ​മി​ന് കു​ത്തേ​റ്റ​ത്.
ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷം പ്ര​തി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ ആ ​സ​മ​യ​ത്ത് അ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ ശ്യാം ​ഇ​ട​പെ​ട്ടു.
ഇ​തി​നി​ട​യി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ പൊ​ട്ടി​യ മ​ദ്യ​കു​പ്പി ഉ​പ​യോ​ഗി​ച്ച് ശ്യാ​മി​നെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ശ്യാ​മി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കും കു​ത്തേ​റ്റി​രു​ന്നു.
ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ര​ണ്ടു പ്ര​തി​ക​ൾ അ​ന്നു രാ​ത്രി​യി​ൽ ത​ന്നെ പി​ടി​യി​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ അ​ർ​ജു​ൻ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.