ക​ര​മ​നയാറ്റിലെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണത്തെക്കുറിച്ചുള്ള പ​ഠ​ന​ത്തി​ന് പു​ര​സ്കാ​രം
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന ന​ദി അ​റ​ബി​ക്ക​ട​ലി​നോ​ട് ചേ​രു​ന്ന ഇ​ട​യാ​ർ ദ്വീ​പി​ന് ചു​റ്റു​മു​ള്ള അ​ഴി​മു​ഖ​പ്ര​ദേ​ശ​ത്ത് ഓ​ഖി കൊ​ടു​ങ്കാ​റ്റി​ന് മു​ൻ​പും പി​ൻ​പു​മാ​യി മൈ​ക്രോ​പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് ദേ​ശീ​യ സെ​മി​നാ​റി​ൽ ഒ​ന്നാം സ​മ്മാ​നം.
ക​ര​മ​ന​ന​ദി​യി​ലെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ​ത്തെ പ​ഠ​ന​മാ​ണ്.
അ​ഴി​മു​ഖ, തീ​ര​ദേ​ശ ആ​വാ​സ​വ്യ​വ​സ്ഥ സം​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം പ​രി​സ്ഥി​തി​ശാ​സ്ത്ര​വ​കു​പ്പി​ൽ ന​ട​ന്ന ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ലാ​ണ് ഏ​റ്റ​വും ന​ല്ല പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പി​ലെ എം​എ​ഫി​ൽ വി​ദ്യാ​ർ​ഥിനി​യാ​യ എ​സ്. വി​നു​ജ​ക്ക് ല​ഭി​ച്ച​ത്.
അ​വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​സ്ച്വ​റൈ​ൻ ആ​ൻ​ഡ് കോ​സ്റ്റ​ൽ സ​യ​ൻ​സ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ട​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ അം​ഗ​ത്വം വി​നു​ജ​ക്ക് ല​ഭി​ച്ചു.
ഡോ. ​അ​ഖി​ല എ​സ്. നാ​യ​ർ, ഡോ. ​കു​ര്യ​ൻ മാ​ത്യു ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​ഠ​നം.
ഇ​ട​യാ​ർ ദ്വീ​പി​നു ചു​റ്റു​മാ​യി എ​ട്ട് ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ടി​ത്ത​ട്ടി​ലെ മ​ണ്ണ്, ആ​റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​ദീ​ജ​ലം, പ്ര​ദേ​ശ​വാ​സി​ക​ൾ വി​ല്പ​ന​ക്കാ​യി പി​ടി​ച്ച മ​ൽ​സ്യം എ​ന്നി​വ​യി​ലു​ള്ള സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക് സാ​ന്നി​ധ്യ​മാ​ണ് മേ​ൽ​നോ​ട്ട​ത്തി​ൽ നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കി​യ​ത്.