പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സ്: പ്ര​തി​ക​ൾ​ക്ക് കടുത്തശി​ക്ഷ ന​ല്കാ​ൻ പ്ര​തി​ഷേ​ധ​സ​മ​രം
Monday, March 18, 2019 10:52 PM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് കടുത്ത ശി​ക്ഷ ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​തീ​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.
പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ല്ക​ണ​മെ​ന്നും ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
അ​തേ​പോ​ലെ പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ക​ടു​ത്ത​ശി​ക്ഷ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്ത് എ​സ്ഡി​ബി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​നി​യ​മു​ത്തൂ​രി​ൽ സ​മ​ര​വും ന​ട​ത്തി.
അ​നു​മ​തി​യി​ല്ലാ​തെ സ​മ​രം ന​ട​ത്തി​യ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഉ​ൾ​പ്പെ​ടെ നാ​ല്പ​തു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.