യുവതി ജീവനൊടുക്കി
Tuesday, March 19, 2019 10:51 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ക​ന്‍റെ അ​നു​സ​ര​ണ​ക്കേ​ടി​ൽ മ​നം​നൊ​ന്താണെന്നു പറയുന്നു, അ​മ്മ വി​ഷ​യി​ല ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു. വ​ള്ളി​യോ​ട് പൂ​ക്കാ​ട് ബാ​ബു​വി​ന്‍റെ ഭാ​ര്യ സ്വ​പ്ന(37)യാ​ണ് മ​രി​ച്ച​ത്.​ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വി​ഷം ക​ഴി​ച്ച വീ​ട്ട​മ്മ വി​വ​രം ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​യു​ള്ള മൂ​ത്തമ​ക​ൻ സി​ബി​നെ വി​ളി​ച്ചുപ​റ​ഞ്ഞു. ഉ​ട​ൻ മ​ക​ൻ അ​യ​ൽ​വാ​സി​ക​ൾ​ക്കു വി​വ​രം ന​ൽ​കി. അ​വ​രെ​ത്തി ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ള​യ മ​കനും സ്വപ്ന​യും തമ്മിൽ ഇ​ട​യ്ക്കി​ടെ വ​ഴ​ക്കു​ണ്ടാ​കാ​റു​ള്ള​താ​യി പ​റ​യു​ന്നു.​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കും വ​ഴ​ക്കു​ണ്ടാ​യി. വ​ഴ​ക്കു മൂ​ത്ത് മ​ക​ൻ വീ​ട്ടുസാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തു വ​രെ​യെ​ത്തി. വ​ഴ​ക്കു ക​ഴി​ഞ്ഞു മ​ക​ൻ വീ​ട്ടി​ൽനി​ന്നും ഇ​റ​ങ്ങിപ്പോ​യി. ഇ​തി​നി​ട​യ്ക്കാ​ണ് സ്വ​പ്ന കൃ​ത്യം ചെ​യ്ത​ത്. ഭ​ർ​ത്താ​വ് ബാ​ബു ഹോ​ട്ട​ൽ ജോ​ലി​യു​മാ​യി തൃ​ശൂ​ർ പ​ട്ടി​ക്കാ​ടാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.