വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കി​ടെ ബൈ​ക്കി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്
Friday, March 22, 2019 10:45 PM IST
മു​ട്ടം: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന മു​ട്ടം പോ​ലീ​സ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് ബൈ​ക്കി​ടി​ച്ച് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദീ​പ​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന​ന്ദു, വി​ഷ്ണു എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ വെ​ട്ടി​ച്ച് ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദീ​പ​ക്കി​നെ ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ് പ​രി​ക്കേ​റ്റ ദീ​പ​ക്കി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ച ബൈ​ക്കും ഓ​ടി​ച്ച​വ​രേ​യും മു​ട്ടം​എ​സ് ഐ ​സ്വ​രൂ​പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.