വാ​ർ​ഷി​കം ഇ​ന്ന്
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ : കോ​ടി​ക്കു​ളം ചാ​ല​യ്ക്ക​മു​ക്ക് ഒ​രു​മ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നാ​ലാം വാ​ർ​ഷി​കം ഇ​ന്ന് ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ഫാ. ജ​യിം​സ് വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ടോം ​പൂ​ച്ചാ​ലി​ൽ, വാ​ർ​ഡ് മെം​ബ​ർ ഷാ​ജി ത​ങ്ക​പ്പ​ൻ, എ​ൻ​എ​സ്എ​സ് എ​ച്ച്ആ​ർ ചെ​യ​ർ​മാ​ൻ ടി.​ടി.. അ​ജി​ത്കു​മാ​ർ, എ​സ്എ​ൻ​ഡി​പി കോ​ടി​ക്കു​ളം ശാ​ഖാ സെ​ക്ര​ട്ട​റി ഷാ​ജി കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫ്ള​വേ​ഴ്സ് ടി.​വി. ഫെ​യിം ഗാ​യ​ക​ൻ ഡേ​വി​ഡ് പീ​റ്റ​ർ, ക​ലാ​തി​ല​കം ദേ​വി​ക പ്ര​ദീ​പ് എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​ൽ​ജ​ൻ കൃ​ഷ്ണ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ​ത്തി​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ധീ​ര​ജ​വാൻമാ​ർ​ക്കും പ്ര​ള​യ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സേ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യു​ടെ വീ​ര​പു​ത്ര​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധമാ​നും ആ​ദ​ര​മ​ർ​പ്പി​ക്കും.