20 കാ​ട്ടാ​ന​ക​ൾ കാ​ടു​പേ​ക്ഷി​ച്ചു കാ​ന്ത​ല്ലൂ​ർ കൈ​യ​ട​ക്കി
Friday, March 22, 2019 10:51 PM IST
മ​റ​യൂ​ർ: വ​ന​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ്ര​ദേ​ശം കാ​ട്ടാ​ന​ക​ൾ കൈ​യ​ട​ക്കി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കാ​ടു​വി​ട്ട​റ​ങ്ങി​യ ഇ​രു​പ​ത് കാ​ട്ടാ​ന​ക​ൾ തി​രി​കെ കാ​ട്ടി​ലേ​ക്കു പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ കൃ​ഷി​യി​ട​ങ്ങ​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​നി​ഴ​ൽ കാ​ടാ​യ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്നാ​ണ് കാ​ര​യൂ​ർ ച​ന്ദ​ന റി​സ​ർ​വു​വ​ഴി കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്കും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലും എ​ത്തി​യ​ത്.
ര​ണ്ടാ​ഴ്ച മു​ൻ​പ് കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ഇ​തു​വ​രെ കൃ​ഷി​ഭൂ​മി വി​ട്ട് തി​രി​കെ പോ​യി​ട്ടി​ല്ല. കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ഗ്രാ​ന്‍റീ​സ് തോ​ട്ട​ങ്ങ​ളി​ലാ​ണ് പ​ക​ൽ കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​രെ കു​റ​വാ​യ​തി​നാ​ൽ നി​ര​വ​ധി​ത​വ​ണ​യാ​ണ് തീ​റ്റ​ക്കും വെ​ള്ള​ത്തി​നു​മാ​യി കൂ​ട്ട​ത്തോ​ടെ കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ അ​വി​ചാ​രി​ത​മാ​യി ഇ​വ​യു​ടെ മു​ന്നി​ൽ​പ്പെ​ടാ​നും ആ​ക്ര​മി​ക്ക​പ്പെ​ടാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.

നി​ര​വ​ധി​പേ​രാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്.
കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.കാ​ട്ടാ​ന​ക​ൾ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും മ​റ​യൂ​രി​ലെ വ​ന​പാ​ല​ക​ർ ഇ​തൊ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്.