ക​ട്ടി​ലു​ക​ളെ​ചൊ​ല്ലി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ദം
Saturday, March 23, 2019 12:20 AM IST
മ​ഞ്ചേ​രി: വ​യോ​ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന ക​ട്ടി​ലു​ക​ളെ​ചൊ​ല്ലി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ദം. ഗു​ണ​മേന്മയി​ല്ലാ​ത്ത ക​ട്ടി​ലു​ക​ളാ​ണ് വ​യോ​ധി​ക​ർ​ക്കു ന​ൽ​കു​ന്ന​താ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷാ​രോ​പ​ണം. എ​ന്നാ​ൽ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യേ​യാ​ണ് ക​ട്ടി​ൽ വി​ത​ര​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്നും നി​ല​വി​ലെ വി​വാ​ദം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ പ​റ​ഞ്ഞു. വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 325 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും പൊ​തു വി​ഭാ​ഗ​ത്തി​ൽ 530 പേ​ർ​ക്കു​മാ​ണ് ക​ട്ടി​ലു​ക​ൾ ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ 113 പേ​ർ​ക്ക് ക​ട്ടി​ലു​ക​ൾ ന​ൽ​കി. തു​ട​ർ​ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ക​ട്ടി​ലു​ക​ൾ ന​ൽ​കി വ​രി​ക​യാ​ണ്.

ഇ​തി​നി​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന ക​ട്ടി​ലു​ക​ളെ​ചൊ​ല്ലി വി​വാ​ദം ഉ​യ​രു​ന്ന​ത്. പാ​ഴ്മ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മ്മി​ച്ച ഗു​ണ​മേന്മയി​ല്ലാ​ത്ത ക​ട്ടി​ലു​ക​ളാ​ണ് വ​യോ​ധി​ക​ർ​ക്കു ന​ൽ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ പോ​ലും ഗു​ണ​മേന്മ ഉ​റ​പ്പാ​ക്ക​പ്പെ​ടാ​ത്ത​ത് വ്യാ​പ​ക അ​ഴി​മ​തി​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ഫി​റോ​സ് ബാ​ബു പ​റ​ഞ്ഞു.
എ​ന്നാ​ൽ തി​ക​ച്ചും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ് നി​ല​വി​ലെ ആ​ക്ഷേ​പ​ങ്ങ​ളെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.​സു​ബൈ​ദ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നു​ള്ള ചു​മ​ത​ല ന​ഗ​ര​സ​ഭ ന​ൽ​കു​ന്ന​ത്.

ക്ര​മ​ക്കേ​ടു​ക​ൾ​ക്കു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും മു​ൻ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും ക​ട്ടി​ൽ വി​ത​ര​ണ പ​ദ്ധ​തി ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​റ​ഞ്ഞു. കാ​ഡ്കോ​ക്കാ​ണ് ക​ട്ടി​ൽ വി​ത​ര​ണ​ത്തി​നു​ള്ള ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു പ​രാ​തി ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.​സു​ബൈ​ദ പ​റ​ഞ്ഞു. പ​രാ​തി​ക​ൾ നേ​രി​ട്ടു ല​ഭി​ക്കു​ന്ന മു​റ​ക്കു അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ന​ഗ​ര​സ​ഭ. മ​ഞ്ചേ​രി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പാ​ർ​ശ്വ​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത പ​ദ്ധ​തി​യി​ലും ഗു​ണ​മേന്മാ​ക്കു​റ​വ് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.