കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം
Saturday, March 23, 2019 12:27 AM IST
കാ​ളി​കാ​വ്: പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടാ​മ​ത്തെ ആ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​. ചോ​ക്കാ​ട് സ്വ​ദേ​ശി പു​തി​യ​ത്ത് ഫൈ​സ​ലി​നാ​ണ് ഏ​ഴ് ല​ക്ഷ​ം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​യാ​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​ട​തി വി​ധി​ച്ച ആ​ദ്യ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​ത്ത​ത​തി​നേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ജ​പ്തി ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ൽ പെ​ട്ട ചോ​ക്കാ​ട് സ്വ​ദേ​ശി ത​യ്യി​ൽ ബാ​സി​തി​ന് എ​ട്ടു ല​ക്ഷ​ം രൂ​പ നേ​ര​ത്തേ വി​ധി​യാ​യി​രു​ന്നു. ഇ​ത് അ​ട​ക്കാ​ത്ത​തി​നാ​ലാ​ണ് കോ​ട​തി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ജ​പ്തി ചെ​യ്ത​ത്. വാ​ഹ​നം തി​രി​കെ കൊ​ണ്ട് വ​രു​ന്ന​തി​ന് പ്ര​തി​പ​ക്ഷ മെ​ന്പ​ർ​മാ​രു​ടെ വി​യോ​ജ​ന​ക്കു​റി​പ്പു​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന്് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ ഫൈ​സ​ലി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​യാ​യ​ത്.