ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​ർ ബ​ല​മാ​യി കു​ടും​ബ​ത്തെ വീ​ട്ടി​ൽ ക​യ​റ്റി
Saturday, March 23, 2019 12:40 AM IST
നാ​ദാ​പു​രം: വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ കു​ടും​ബ​ത്തെ ബ​ലം പ്ര​യോ​ഗി​ച്ച് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട് വീ​ടും സ്ഥ​ല​വും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ക​ര​സ്ഥ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​ർ വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് കു​ടും​ബ​ത്തെ താ​മ​സി​പ്പി​ച്ചു. ഡ​ൽ​ഹി കേ​ള​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​ർ വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​യ​ൽ വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ച കു​ടും​ബ​ത്തെ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക​ര​യി​ലെ മ​ഹീ​ന്ദ്ര റൂ​റ​ൽ ഹൗ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി​യാ​ണ് കൂ​ലി​പ്പ​ണി ചെ​യ്ത് ജീ​വി​ക്കു​ന്ന കു​ടും​ബ​ത്തെ പെ​രു​വ​ഴി​യി​ലാ​ക്കി ആ​റു സെ​ന്‍റ് ഭൂ​മി​യും ഭാ​ഗി​ക​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ വീ​ടും ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഫി​നാ​ൻ​സ് ക​മ്പ​നി വീ​ടി​ന്‍റെ ചു​വ​രി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡും ഇ​വ​ർ എ​ടു​ത്തു മാ​റ്റി. മ​ഹീ​ന്ദ്ര നി​യ​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​തോ​ടെ സ്ഥ​ലം വി​ട്ടു.
സം​സ്ഥാ​ന​ത്തെ ഗ്ര​സി​ച്ച പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വാ​യ്പ​ക​ൾ തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ന് മോ​റ​ട്ടോ​റി​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ജ​പ്തി ന​ട​പ​ടി​ക​ൾ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

വാ​ണി​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്കാ​പ്പി​ൽ രാ​ജ​ൻ, ഭാ​ര്യ ബി​ന്ദു, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്ന് മ​ക്ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തെ​യാ​ണ് ര​ണ്ടു ദി​വ​സം മു​മ്പ് കു​ടി​യി​റ​ക്കി​യ​ത്.
അ​തി​നു ശേ​ഷം ഇ​വ​ർ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലാ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ട്ടി​നു പു​റ​ത്ത് പെ​രു​വ​ഴി​യി​ൽ നി​ന്ന ഇ​വ​രെ നാ​ട്ടു​കാ​ർ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

പാ​കം ചെ​യ്തു വ​ച്ചി​രു​ന്ന ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​നോ കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും എ​ടു​ക്കാ​നോ സാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ക്ക​ൾ​ക്ക് പ​രീ​ക്ഷാ കാ​ല​മാ​ണെ​ന്നും അ​തു ക​ഴി​യു​ന്ന​ത് വ​രെ ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് സാ​വ​കാ​ശം വേ​ണ​മെ​ന്ന് രാ​ജ​ന്‍റെ ഭാ​ര്യ ബി​ന്ദു കേ​ണ​പേ​ക്ഷി​ച്ചെ​ങ്കി​ലും ക​നി​വു​ണ്ടാ​യി​ല്ല.

ഇ​എം​എ​സ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് ല​ഭി​ച്ച അ​മ്പ​തി​നാ​യി​രം രൂ​പ കൊ​ണ്ട് വീ​ട് നി​ർ​മാ​ണം എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി വ​ന്ന​പ്പോ​ഴാ​ണ് നാ​ല​ര വ​ർ​ഷം മു​മ്പ് മ​ഹീ​ന്ദ്ര​യി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ വാ​യ്പ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ചാ​ർ​ജ്, പ്രോ​സ​സിം​ഗ് ചാ​ർ​ജ് തു​ട​ങ്ങി​യ​വ ക​ഴി​ച്ച് 1,20,000 രൂ​പ​യാ​ണ് ഇ​വി​ടെ നി​ന്നും ല​ഭി​ച്ച​ത്. മാ​സം 3800 രൂ​പ​യാ​യി​രു​ന്നു തി​രി​ച്ച​ട​വ്.

ഒ​രു വ​ർ​ഷം കൃ​ത്യ​മാ​യി പ​ണം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​യാ​സം നി​മി​ത്തം തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​പ്പോ​ൾ 3,60,000 രൂ​പ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മ​ഹീ​ന്ദ്ര​യി​ൽ നി​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.