ശു​ദ്ധജ​ലം സം​ര​ക്ഷി​ച്ച് വ​രും ത​ല​മു​റ​ക​ൾ​ക്കു കൂ​ടി ഉ​റ​പ്പാ​ക്ക​ണം: ഡോ.​എം.​കെ.​പി.​റോ​യി
Sunday, March 24, 2019 11:26 PM IST
ഓ​യൂ​ർ: ശു​ദ്ധ​ജ​ല ല​ഭ്യ​ത​യും ജ​ല​സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി വ​രും ത​ല​മു​റ​ക​ൾ​ക്ക് കൂ​ടി അ​ത് ല​ഭ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ൽ സ്ഥി​ര​മാ​യി സം​ര​ക്ഷി​ക്കു​ന്ന ജീ​വി​ത​രീ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് സി​സി​എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ ഡോ.​എം.​കെ.​പി.​റോ​യി പ​റ​ഞ്ഞു. സെ​ന്‍റർ ഫോ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് റി​സ​ർ​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു ഓ​ട​നാ​വ​ട്ട​ത്ത് സം​ഘ​ടി​പ്പി​ച്ച ലോ​ക ജ​ല​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
ലോ​കം സ​മീ​പ​കാ​ല ഭാ​വി​യി​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം ശു​ദ്ധ​ജ​ല ദൗ​ർ​ല​ഭ്യ​മാ​യി​രി​ക്കും. മ​നു​ഷ്യ​ർ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​ത്തി​നാ​യി പാ​ലാ​യ​നം ചെ​യ്യു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​കൃ​തി​യി​ലെ അ​മൂ​ല്യ വി​ഭവ​മാ​യ ജ​ല​ത്തെ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ജ​ല​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ബ്ര​സീ​ലി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് വേ​ൾ​ഡ് വാ​ട്ട​ർ ഫോ​റ​ത്തി​ൽ ഭാ​ര​ത പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും സു​ര​ക്ഷി​ത ജ​ല​വും പൊ​തു​ജ​നാ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി​യ ഡോ.​റോ​യി ചൂ​ണ്ടി​ക്കാ​ട്ടി.
കെ.​ഒ.​രാ​ജു ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ ഓ​ട​നാ​വ​ട്ടം വി​ജ​യ​പ്ര​കാ​ശ് സ​ന്ദേ​ശം ന​ൽ​കി. ക​വി​യ​ര​ങ്ങ് യു​വ​ക​വി ജോ​ൺ റി​ച്ചാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​എം​സി​എ സം​സ്ഥാ​ന പ​രി​സ്ഥി​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ.​സ​ജി​മോ​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ജ​ൻ കോ​സ്മി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ​ഫ്ര​ഷ് വാ​ട്ട​ർ ആ​ക്ഷ​ൻ നെ​റ്റ് വ​ർ​ക്ക് (ഫാ​ൻ​സാ) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.