തെ​രു​വു​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്
Monday, March 25, 2019 12:00 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ങ്ങാ​ടി​യി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വു​വി​ള​ക്കു​ക​ൾ പ​ല​തും തെ​ളി​യാ​തെ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​രോ​പി​ച്ചു.
കേടുവന്നവ റി​പ്പ​യ​ർ ചെ​യ്യാനോ മാ​റ്റി സ്ഥാ​പി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മാ​ത്ര​ല്ല തെ​രു​വി​ള​ക്കു​ൾ​ക്കാ​യി വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ഷ​ത്തി​ൽ 112509 രൂ​പ കെ‌​എ​സ്ഇ​ബി​ക്ക് ന​ൽ​കു​ന്നു​ണ്ട്. ഇ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും തെ​ളി​യി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പു​തു​താ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും മേ​ലെ അ​ങ്ങാ​ടി, വ​ട്ട​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സി​പി​ഐ ബ്രാ​ഞ്ച് ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ശി​വ​ദാ​സ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, വി​നു മ്ലാ​ക്കു​ഴി​യി​ൽ, കു​ട്ട്യാ​ലി കു​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.