കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലേ​ക്ക് കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി
Monday, March 25, 2019 1:25 AM IST
ചെ​റു​പു​ഴ: യു​വ​ജ​ന​ങ്ങ​ള്‍ സ​ഹ​ന​ത്തി​ന്‍റെ സാ​ക്ഷി​ക​ളാ​ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലേ​ക്ക് ന​ട​ന്ന കു​രി​ശി​ന്‍റെ വ​ഴി​യു​ടെ സ​മാ​പ​ന​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള ഇ​ത്ര​യേ​റെ യു​വ​ജ​ന​ങ്ങ​ള്‍ മ​ല​ക​യ​റാ​നെ​ത്തു​ന്ന​ത്. കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ ചാ​ല​ക്ക​ര, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ണി വ​ട​ശേ​രി, ഫാ. ​അ​നീ​ഷ്, ഫാ. ​സ്റ്റാ​നി ആ​ന​കു​ത്തി​യി​ല്‍, ഫാ. ​തോ​മ​സ് വാ​ളി​പ്ലാ​ക്ക​ല്‍, ഫാ. ​മാ​ത്യു മു​ക്കു​ഴി​യി​ല്‍, ഫാ. ​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഫാ. ​പോ​ള്‍ ഇ​ട​ത്തി​ന​ക​ത്ത്, ഫാ. ​ജി​നോ പ്ലാ​ത്തോ​ട്ടം,ഫാ. ​അ​ല​ക്‌​സ് നി​ര​പ്പേ​ല്‍, ഫാ.​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ല്‍, ഫാ. ​അ​ജി കു​ഴി​യാ​നി​മ​റ്റം, എം​സി​വൈ​എം, കെ​സി​വൈ​എം സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍, സി​സ്റ്റേ​ഴ്സ്, ചൂ​ര​പ്പ​ട​വ് ഹോ​ളി​ക്രോ​സ് ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​ലി​യ​നോ​മ്പി​ലെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കാ​റു​ണ്ട്.